രക്തദാന സന്ദേശയാത്ര നടത്തി

കൊയിലാണ്ടി: ഗിഫ്റ്റ് ഓഫ് ഹാർട്ട്’് കോഴിക്കോട് ‘ബ്ലഡ് ഡൊണേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് കൊയിലാണ്ടിയിൽ രക്തദാന സന്ദേശയാത്രയും രക്തദാതാക്കളുടെ വിവരശേഖരണവും നടത്തി. അഡ്വ. ശ്രീജിത്കുമാർ അരങ്ങാടത്ത് സന്ദേശയാത്രക്ക് ഫ്ളാഗ് ഓഫ് ചെയ്തു. കൊയിലാണ്ടി ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച സന്ദേശയാത്ര ‘നമ്മുടെ കീഴരിയൂർ’ സൗഹൃദകൂട്ടായ്മയുടെ ‘ജീവനം’ ക്യാൻസർ നിർണ്ണയ ബോധവത്കരണ ക്യാമ്പ് നടക്കുന്ന കണ്ണോത്ത് യു.പി.സ്കൂളിൽ സമാപിച്ചു.’നമ്മുടെ കീഴരിയൂർ’ സൗഹൃദകൂട്ടായ്മയും ഗിഫ്റ്റ് ഓഫ് ഹാർട്ട്’ ‘ബ്ലഡ് ഡൊണേഴ്സ് ഗ്രൂപ്പും രക്തദാതാക്കളുടെ വിവരശേഖരണം നടത്തി. പ്രജീഷ് പാലാട്ട്, ധർമരാജ്, മുഹമ്മദ് റൈഹാൻ, ശശി കീഴരിയൂർ, ബൈജു, വിഷ്ണു എന്നിവർ നേതൃത്വം നൽകി.
