KOYILANDY DIARY.COM

The Perfect News Portal

സരസ് ചന്ദ്രൻ മെമ്മോറിയൽ ക്രിക്കറ്റ് മത്സരം

കൊയിലാണ്ടി: സരസ് ചന്ദ്രൻ മെമ്മോറിയൽ ക്രിക്കറ്റ് മത്സരം ആരംഭിച്ചു. അകാലത്തിൽ പൊലിഞ്ഞു പോയ മികച്ച ക്രിക്കറ്റ് കളിക്കാരനും അമേരിക്കയിൽ എൻജിനീയറുമായിരുന്ന കൊഴുക്കല്ലൂർ സരസ് ചന്ദ്രൻ്റെ ഓർമ്മയിൽ അദ്ദേഹത്തിന്റെ കുടുംബം കൊയിലാണ്ടി സ്റ്റേഡിയത്തിൽ ടൂർണമെൻ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ മത്സരം ഉൽഘാടനം ചെയ്തു.
ക്യാപ്റ്റൻ രാമചന്ദ്രൻ (റിട്ട) മേജർ സരൾ ചന്ദ്രൻ, സി.കെ.വിജയൻ, ദിനേശൻ തൊട്ടിൽ പാലം തുടങ്ങിയവർ സംസാരിച്ചു. ഉൽഘാടന മത്സരം ബിഗ് ബീറ്റേഴ്സ് മാഹിയും ലെജന്റ് കാസർഗോഡും തമ്മിൽ ഏറ്റുമുട്ടുകയാണ്.
Share news