കൊയിലാണ്ടി നഗരസഭയിൽ കാലിത്തീറ്റ വിതരണം ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ കാലിത്തീറ്റ വിതരണം ആരംഭിച്ചു. നഗരസഭയുടെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം നഗരസഭാ ചെയർപേർസൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. ഇന്ദിര ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റൽ സീനിയർ വെറ്ററിനറി സർജൻ ഡോ. ഗീത വി പദ്ധതി വിശദീകരിച്ചു.

ചടങ്ങിൽ കൌസിലർമാരായ നിജില പറവകൊടി, വൽസരാജ്, പ്രഭ ടീച്ചർ, രാജീവൻ, ക്ഷീരസംഘം പ്രസിഡണ്ട് രാജൻ, വൈസ് പ്രസിഡണ്ട് രാമൻ ചെറുവകാട്ട്, അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർ റെജി, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ നിധീഷ്, ക്ഷീരസംഘം സെക്രട്ടറി രമ്യ, റിട്ടയേഡ് അസിസ്റ്റൻറ് ഫീൽഡ് ഓഫീസർ മോഹനൻ എന്നിവർ സംസാരിച്ചു. വാർഡ് കൌൺസിലർ എ. ലളിത സ്വാഗതം പറഞ്ഞു.

