KOYILANDY DIARY.COM

The Perfect News Portal

ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു

കൂരാച്ചുണ്ട്: ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ഓഫ് ഗാന്ധിയൻ തോട്ട്സ് ട്രസ്റ്റ് യുവജനങ്ങളിൽ ഗാന്ധിയൻ ആദർശങ്ങൾ പരിചയപ്പെടുത്തുന്നതിനായി കൂരാച്ചുണ്ട് സെൻറ് തോമസ് ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥികൾകൾക്കായി എൻ എസ് എസ് യൂണിറ്റിൻറെ സഹകരണത്തോടെ സെമിനാർ സംഘടിപ്പിച്ചു. കൂരാച്ചുണ്ട് സെൻറ് തോമസ് പള്ളി വികാരി ഫാദർ വിൻസൻറ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സ്വസ്ഥതയും സമാധാനവും പുലരുന്ന ഒരു സമൂഹ ജീവിതം നൽകാൻ ഗാന്ധിയൻ ആദർശങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

ട്രസ്റ്റ് ചെയർമാൻ വി. എസ്. രമണൻ മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി. വിനോദ് കുമാർ, പി. ടി ഇബ്രാഹിം, പിടിഎ പ്രസിഡണ്ട് സണ്ണി എമ്പ്രയിൽ, സ്കൂൾ പ്രിൻസിപ്പൽ ഷാജി കുര്യൻ, ജോബി ഫ്രാൻസിസ്, ഇ. വി. രാമചന്ദ്രൻ മാസ്റ്റർ, ഒ. സി ലീന, കെ. കെ. ഗംഗാധരൻ മാസ്റ്റർ പി. കെ. സുരേന്ദ്രൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി. ടി ധന്യ എന്നിവർ സംസാരിച്ചു. എൻ എസ് എസ് ലീഡർ തൻഹായ് ഷെറിൻ  നന്ദി പറഞ്ഞു.

Share news