KOYILANDY DIARY.COM

The Perfect News Portal

‘മാലിന്യമുക്തം നവകേരളം’ പദ്ധതിക്ക് ജില്ലയിൽ തുടക്കം

കോഴിക്കോട്: നാഷണൽ സർവീസ് സ്കീം ‘മാലിന്യമുക്തം നവകേരളം’ പദ്ധതിക്ക് ജില്ലയിൽ തുടക്കം. മുക്കം ഹയർ സെക്കൻഡറി സ്കൂൾ ശുചീകരിച്ച് കോഴിക്കോട് ആർഡിഡിഎം സന്തോഷ് കുമാർ ജില്ലാതല  ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സി പി ജംഷീന അധ്യക്ഷത വഹിച്ചു.  എൻഎസ്എസ് ജില്ലാ കോ – ഓർഡിനേറ്റർമാരായ എം കെ ഫൈസൽ, എസ് ശ്രീജിത്ത്‌, മാവൂർ ക്ലസ്റ്റർ കോ ഓർഡിനേറ്റർ സില്ലി ബി കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ എ കെ സ്വപ്ന സ്വാഗതം പറഞ്ഞു.

 

Share news