കക്കുളത്ത് പാടശേഖരത്തിൽ ഞാറുനടീൽ ഉത്സവം നടന്നു
കൊയിലാണ്ടി: കക്കുളത്ത് പാടശേഖരത്തിൽ ഞാറുനടീൽ ഉത്സവം നടന്നു. കൃഷി ശ്രീകാർഷിക സംഘം കൊയിലാണ്ടിയുടെ നേതൃത്വത്തിൽ രണ്ടേക്കറോളം സ്ഥലത്താണ് കൃഷിയിറക്കുന്നത്. ഞാറുനടീൽ ഉത്സവം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു.

കൗൺസിലർമാരായ ലിൻസി മരക്കാട്ട് പുറത്ത്, ഷീബ അരീക്കൽ, സുനിൽ വിയ്യൂർ, രാജൻ പുളിക്കൂൽ, കുമാരൻ, കൃഷിശ്രീ കാർഷിക സംഘം സെക്രട്ടറി രാജഗാപാൽ, പ്രസിഡൻ്റ് പ്രമോദ് രാരോത്ത്, വി.പി. ഷിജു, ഹരീഷ് പ്രഭാത് തുടങ്ങിയവർ സംബന്ധിച്ചു.
