KOYILANDY DIARY.COM

The Perfect News Portal

ആദിവാസി പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം അന്വേഷിക്കണം: കേരള പട്ടിക വിഭാഗ സമാജം

കൊയിലാണ്ടി: ആദിവാസി പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് മറ്റ് കുട്ടികളുടെ മുമ്പിൽ വെച്ച് പരിശോധന നടത്തിയ സംഭവം നവോത്ഥാന കേരളത്തിന് അപമാനമാണെന്ന് കേരള പട്ടിക വിഭാഗ സമാജം സംസ്ഥാന കമ്മറ്റി പറഞ്ഞു. ഷോളയൂർ പ്രി മെട്രിക് വനിത ഹോസ്റ്റലിൽ 8-ഓളം ആദിവാസി പെൺകുട്ടികളുടെ ഉടുവസ്ത്രം അഴിപ്പിച്ച് അടി വസ്ത്രം മാത്രം ധരിപ്പിച്ചു മറ്റു പെൺകുട്ടികളുടെ മുമ്പിൽ നിർത്തി പരിശോധിപ്പിച്ച സംഭവം നവോത്ഥാന കേരളത്തിന് അപമാനമാണെന്നും കുറ്റക്കാർക്കെതിര നടപടി എടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പട്ടിക വിഭാഗ വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകി വരുന്ന ഇ-ഗ്രാൻറ്റ് ലഭിക്കാതിരിക്കുന്നത് വിദ്യാർത്ഥികളുടെ പഠനം മുടങ്ങാൻ കാരണമായിയെന്നും എത്രയും പ്പെട്ടന്ന് ഇ-ഗ്രാൻറ്റ് വിതരണം ചെയ്യണമെന്നും കേരള പട്ടിക വിഭാഗ സമാജം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് എം. എം. ശ്രീധരൻ – നിർമ്മല്ലൂർ ബാലൻ, എ.വി. രാഘവൻ, എ.കെ. ബാബുരാജ്, ടി. വി. പവിത്രൻ, സുനിത ടീച്ചർ കുരുവട്ടൂർ എന്നിവർ സംസാരിച്ചു.
Share news