ലെൻസ്ഫെഡ് 13-ാംമത് കൊയിലാണ്ടി യൂണിറ്റ് സമ്മേളനം
കൊയിലാണ്ടി: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻറ് സൂപ്പർവൈസേർസ് ഫെഡറേഷൻ (ലെൻസ് ഫെഡ്) 13-ാം മത് കൊയിലാണ്ടി യൂണിറ്റ് സമ്മേളനം തക്കാര ഓഡിറ്റോറിയത്തിൽവെച്ചു നടന്നു. ലെൻസ് ഫെഡ് സംസ്ഥാന ജോ: സെക്രട്ടറി സി.എച്ച്. ഹാരിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അൻസാർ വി.കെ അദ്ധ്യക്ഷതവഹിച്ചു.

നിർമ്മാണ മേഖല വ്യവസായമായി പ്രഖ്യാപിക്കുക, നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലുടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ചടങ്ങിൽ മെഡിക്കൽ എൻട്രൻസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച മെമ്പർമാരുടെ മക്കളെ യോഗം ആദരിച്ചു. ഏരിയ പ്രസിഡണ്ട് മുരളീധരൻ പി, സദാനന്ദൻ എം. കെ, മോഹനൻ വി, മനോജ് കോടേരി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പുതിയ ഭാരവാഹികളായി വിബിൻ രാജ് (പ്രസിഡണ്ട്), സൂര്യകുമാരി ടി (സെക്രട്ടറി), ഷിജു ഒ (ട്രഷറർ), സത്യനാഥൻ (വൈസ് പ്രസിഡണ്ട്), നിതിൻ ജോ: (സെക്രട്ടറി) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
