KOYILANDY DIARY.COM

The Perfect News Portal

റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി

മഥുര: റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഡല്‍ഹി ഷാഖുര്‍ ഭാസ്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) ട്രെയിനാണ് ഉത്തര്‍പ്രദേശിലെ മധുര റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞു കയറിയത്. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം.

മുഴുവന്‍ യാത്രക്കാരും ഇറങ്ങിയതിനാലാണ് വലിയ അപകടം ഒഴിവായതെന്നും അപകടകാരണം വ്യക്തമല്ലെന്നും മധുര സ്റ്റേഷന്‍ ഡയറക്ടര്‍ എസ് കെ ശ്രീവാസ്തവ പറഞ്ഞു. ‘ഷാഖൂര്‍ ഭാസ്തിയില്‍ നിന്നും പുറപ്പെട്ട ട്രെയിനാണിത്. രാത്രി 10. 49 ഓടെയാണ് മധുര സ്‌റ്റേഷനില്‍ എത്തുന്നത്. മുഴുവന്‍ യാത്രക്കാരും ഇറങ്ങിയിരുന്നു. അപകട കാരണം അന്വേഷിച്ചുവരികയാണ്.’ ഡയറക്ടര്‍ വിശദീകരിച്ചു.

Share news