KOYILANDY DIARY.COM

The Perfect News Portal

പെൺകരുത്തിൽ ജി.വി.എച്ച്.എസ്.എസ് ജേതാക്കളായി

കൊയിലാണ്ടി: പെൺകരുത്തിൽ ജി.വി.എച്ച്.എസ്.എസ് ജേതാക്കളായി. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന സബ്ബ് ജില്ലാതല ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഫുട്ബോൾ മൽസരത്തിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ജേതാക്കളായി. ഫൈനൽ മൽസരത്തിൽ ഗവ. മാപ്പിള എച്ച്.എസ്.എസ്.നെ പരാജയപ്പെടുത്തിയാണ് കാണികളെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തിയ മൽസരത്തിൽ കളി അവസാനിച്ചപ്പോൾ ആരും ഗോളടിക്കാത്തതിനാൽ പൊനാൽറ്റിയിൽ 4-1ന് പരാജയപ്പെടുത്തിയാണ് ജി.വി.എച്ച്.എസ് വിജയകിരീടം ചൂടിയത്. നേരത്തെ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ജി.വി.എച്ച്.എസ്.എസ്.ജേതാക്കളായിരുന്നു.
Share news