കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പവിത്രൻ ആതിര അധ്യക്ഷതവഹിച്ചു. രാജ്യത്ത് കുത്തക ഭീമൻമാരുടെ കടന്നുകയറ്റം മൂലം ചെറുകിട കച്ചവടക്കാർ വളരെയേറെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈയൊ രു സാഹചര്യത്തിൽ കച്ചവടക്കാരെ സഹായിക്കുവാൻ വ്യാപാരികളുടെ സംഘടന വളരെ നല്ല രീതിയിൽ പ്രവർത്തനവുമായി നിൽക്കുന്നത് കാണാൻ കഴിയുന്നുണ്ട്.

ചെറുകിട കച്ചവടക്കാരെ സഹായിക്കുവാൻ ഭരണാധികാരികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രീകുമാർ പറഞ്ഞു. ചടങ്ങിൽ ജില്ലവൈസ് പ്രസിഡണ്ട് മൂസ്സ മണിയോത്ത്, ജില്ലാ സെക്രട്ടറി കെ ടി വിനോദൻ തുടങ്ങിയവർ സംഘടനാ കാര്യങ്ങളെ പറ്റിയും, ആശ്വാസ് പദ്ധതിയെക്കുറി ച്ചും വിശദമായി സംസാരിച്ചു.

യൂണിറ്റ് ജനറൽ സെക്രട്ടറി സനീർ വില്ലങ്കണ്ടിപ്രവർത്തന റിപ്പോർട്ടും, ട്രഷറർ ദിലീപ് കുമാർ 2022 -23 വർഷത്തെ വരവുചെലവ് കണക്കും അവതരിപ്പിച്ചു. യൂത്ത് വിങ് നന്തി യൂണിറ്റ് കമ്മിറ്റിയും. വനിതാ വിംഗ് യൂണിറ്റ് കമ്മിറ്റിയും ചടങ്ങിൽ വെച്ച് പുതുതായി രൂപീകരിച്ചു. നന്തി ലൈറ്റ് ഹൗസ് റോഡിൽ റെയിൽവേ പാളത്തിൻ്റെ അടിപ്പാത നിർമ്മിക്കുവാൻ വേണ്ടിയും, ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നന്തി ടൗണിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട്
പ്രമേയങ്ങൾ അവതരിപ്പിച്ചു.

ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡണ്ട് കെ സുകുമാരൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ സി സുനൈദ്. വനിതാ വിംഗ് കൊയിലാണ്ടി നീയോജക മണ്ഡലം പ്രസിഡണ്ട് ഷീബ ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. സനീർ വില്ലകണ്ടി സ്വാഗതവും ദിലീപ് കുമാർ നന്ദിയും പറഞ്ഞു.
