KOYILANDY DIARY.COM

The Perfect News Portal

മൂടാടി മലബാർ കോളജിൽ ഇ.ഡി. റെയ്ഡ് തുടരുന്നു

കൊയിലാണ്ടി: കനത്ത സുരക്ഷയിൽ മൂടാടി മലബാർ ആർട്സ് & സയൻസ് കോളജിൽ ഇ.ഡി. റെയ്ഡ് തുടരുന്നു. വൈകീട്ട് 5.30 മണിയോടുകൂടിയാണ് എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റിലെ ഉയർന്ന ഉദ്യാഗസ്ഥ സംഘം കോളജിലെത്തിയാണ് റെയ്ട് ആരംഭിച്ചത്. ചില പരാതിയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക ഇടപാട് അന്വേഷിക്കാനാണ് ഇഡിയുടെ റെയ്ഡ് എന്നാണ് സംശയിക്കുന്നത്. യോഗ്യതയില്ലാത്ത വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ കോഴ വാങ്ങുന്നതായും ചില ആരോപണം ഉയരുന്നുണ്ട്. മറ്റ് ചില അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

കോളജ് വിട്ട് കുട്ടികൾ വീട്ടിലേക്ക് തിരികെ പോയ ഉടനെയാണ് ഇ.ഡി സംഘമെത്തിയത്. ആ സമയം പ്രധാന അധ്യാപകരും ജീവനക്കാരും ഓഫീസിൽ ഉണ്ടായിരുന്നു. ആരെയും പുറത്തു വിട്ടിട്ടില്ല. വൈകീട്ട് കോളജിലെ കോംമ്പൌണ്ടിൽ കളിക്കാനെത്തിയ കുട്ടികളും ഏറെ നേരം ഇ.ഡിയുടെ തടവറയിലായതായാണ് വിവരം. അവരെ ഏറെ നേരത്തിന്ശേഷമാണ് പുറത്ത് വിട്ടത്. മററുള്ളവർ ഇഡിയുടെ തടങ്കലിലാണുള്ളത്.  ഇഡി ഉദ്യോഗസ്ഥർക്കു പുറമെ കൊയിലാണ്ടി പോലീസും, സി ഐ എസ് എഫും സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Share news