കാസർകോട് ബദിയഡുക്കയിൽ ഓട്ടോറിക്ഷ സ്കൂൾ ബസിലിടിച്ച് അഞ്ചുപേർ മരിച്ചു
കാസർകോട് : ബദിയഡുക്ക പള്ളത്തടുക്കയിൽ ഓട്ടോറിക്ഷ സ്കൂൾ ബസിലിടിച്ച് അഞ്ചു പേർ മരിച്ചു. മൊഗ്രാൽപുത്തൂർ ദ ഡുപ്പയിലെ ബീഫാത്തിമ, മൊഗ്രാൽ പുത്തൂർ വെളളുരിലെ നബീസ, സഹോദരിമാരായ ദടുപ്പയിലെ ഉമ്മാലിമ്മ, മൊഗറിലെ ബീഫാത്തിമ, ഓട്ടോ ഡ്രൈവർ എരിയാൽ മൊഗറിലെ അബ്ദുൾ റൗഫ് എന്നിവരാണ് മരിച്ചത്.

മരണ വീട്ടിൽ നിന്നും മടങ്ങിയ ബന്ധുക്കളായ ഇവർ സഞ്ചരിച്ച ഓട്ടോയും ബദിയഡുക്ക ഗ്ലോബൽ സ്വകാര്യ സ്കൂളിലെ ബസും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്.

