KOYILANDY DIARY.COM

The Perfect News Portal

പാറശാലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു

തിരുവനന്തപുരം: പാറശാലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് കൈക്ക് പരിക്ക് പറ്റിയതെന്നാണ് പരാതി. പാറശാല ജിഎച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കൃഷ്ണകുമാറിനാണ് മര്‍ദ്ദനമേറ്റത്. രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വിഷയത്തില്‍ ക്ലാസ് ലീഡര്‍ എന്ന നിലയില്‍ കൃഷ്ണകുമാര്‍ ഇടപെടുകയായിരുന്നു. പിന്നീട് ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചു.

ഇതിന് പ്രതികാരമെന്നോണം, വൈകുന്നേരം മൂന്ന് മണിയോടെ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചത് എന്തിനെന്ന് ചോദിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ കൃഷ്ണകുമാറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വാക്കുതര്‍ക്കത്തിനിടെ കുപിതരായ സഹപാഠികള്‍ കൃഷ്ണകുമാറിൻറെ കൈ തല്ലിയൊടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. കൃഷ്ണ കുമാര്‍ പിന്നീട് പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ പാറശാല പൊലീസില്‍ പരാതി നല്‍കി.

Share news