KOYILANDY DIARY.COM

The Perfect News Portal

നിപ ഭീതി ഒഴിയുന്നു; 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരൻറെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം നിപ പ്രതിരോധത്തിൻറെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിൻറെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രി ഓണ്‍ലൈനായി യോഗത്തിൽ പങ്കെടുത്തു.

Advertisements
Share news