കോഴിക്കോട് നിപ ബാധ മന്തി വീണ ജോർജ് ഔദ്യോഗികമായി സ്ഥിരീകരിച്ചു
കോഴിക്കോട് നിപ ബാധ മന്തി വീണ ജോർജ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 2 പേർക്കും മരിച്ച 2 പേർക്കുമാണ് നിപ ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചവരുടെ സ്രവത്തിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് പേർ മരണപ്പെട്ടവരും ഇതോടെ 4 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. നിപ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ തേടുകയാണെന്നും മന്ത്രി പറഞ്ഞു. ആകെ ഏഴ് പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.




