നിപാ പരിശോധനാഫലം ലഭിച്ചിട്ടില്ല; കേന്ദ്രം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നു: മന്ത്രി വീണാ ജോര്‍ജ്
കോഴിക്കോട്: നിപാ പരിശോധനാഫലം ലഭിച്ചിട്ടില്ല; കേന്ദ്രം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. നിപാ സംശയത്തെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നേരത്തെ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ മാധ്യമങ്ങളെ അറിയിച്ച വിവരം മാത്രമേ സംസ്ഥാനത്തിനുള്ളൂ.

പരിശോധനാഫലം പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കേന്ദ്രം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുകയാണെന്ന് വീണ ജോർജ് പറഞ്ഞു. ഇന്നലെ മരിച്ചയാളുടേയും ചികിത്സയിലുള്ള നാല് പേരുടേയും ഉള്‍പ്പെടെ അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഓഗസ്റ്റ് മുപ്പതിന് മരിച്ചയാളുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചില്ലെന്നും മന്ത്രി പറഞ്ഞു.




