കേന്ദ്രസർക്കാർ നടപ്പാക്കുന്ന ക്രിമിനൽ നിയമ ഭേദഗതിയുടെ രാഷ്ട്രീയം തിരിച്ചറിയണം

കൊയിലാണ്ടി: കേന്ദ്രസർക്കാർ നടപ്പാക്കുന്ന ക്രിമിനൽ നിയമ ഭേദഗതിയുടെ രാഷ്ട്രീയം തിരിച്ചറിയണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ശിൽപ്പശാല ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം കെ ദിനേശൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി സി പി പ്രമോദ്, അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഇ കെ നാരായണൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ റാഫി രാജ്, നാഷണൽ എക്സിക്യൂട്ടീവ് അംഗം കെ ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എൻ ജയകുമാർ, ജോജു സിറിയക്, അശോക് കുമാർ, ഇ സ്മിത, പി എം ആതിര എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. സത്യൻ സ്വാഗതവും. ജോ. സെക്രട്ടറി പി. പ്രശാന്ത് നന്ദിയും പറഞ്ഞു.
