മേപ്പയ്യൂർ ലോക്കൽ പ്രചരണ ജാഥ സമാപിച്ചു

മേപ്പയ്യൂർ: ബി ജെ പി ഹഠാവോ ദേശ് ബച്ചാവോ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ മേപ്പയ്യൂർ ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ കോഴിക്കോട് ജില്ലാ എക്സി. കമ്മിറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. ബാബു കൊളക്കണ്ടി അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ എം.കെ.രാമചന്ദ്രൻ മാസ്റ്റർ, ഉപലീഡർമാരായ കെ കെ അജിതകുമാരി, കെ.വി.നാരായണൻ, ഡയറക്ടർ സുരേഷ് കീഴന എന്നിവർ സംസാരിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ലീഡർക്കു പുറമെ വാഴയിൽ വേലായുധൻ, കലന്തൻ, ഷാജി പി.എം, പി.സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സി.കെ.ശ്രീധരൻ മാസ്റ്റർ, ജിതിൻ രാജ് ഡി.കെ, എസ്.കെ.രജീഷ്, വൽസകുമാർ അയോധ്യ, കെ.സി. കുഞ്ഞിരാമൻ, പി.എ ജലീൽ എന്നിവരും സംസാരിച്ചു. ലൈജു സി.കെ, പി.പി. കുഞ്ഞിക്കണ്ണൻ, ഷൈജ ബേബി എന്നിവർ നേതൃത്വം നൽകി. പി.എം. ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
