KOYILANDY DIARY

The Perfect News Portal

2 ദിവസം മിനക്കെട്ടാല്‍ ആസ്പിരിന്‍ കളയും അരിമ്പാറ

നമുക്ക് ചുറ്റുമുള്ള നിരവധി ചര്‍മ്മരോഗങ്ങളില്‍ ഒന്ന് മാത്രമാണ് അരിമ്പാറ. എന്നാല്‍ അരിമ്പാറ അല്‍പം കൂടി ഗുരുതരമായാല്‍ അതിനെ ചിലപ്പോള്‍ ചികിത്സിച്ച്‌ മാറ്റാന്‍ പറ്റില്ല എന്നതാണ് യാഥാര്‍ത്ഥ്യം.പക്ഷേ പാലുണ്ണി, അരിമ്പാറതുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ വീട്ടുവൈദ്യത്തിലൂടെ കഴിയും. ആസ്പിരിന്‍ രോഗശാന്തിയ്ക്ക് മാത്രമല്ല അരിമ്പാറയെ ഇല്ലാതാക്കാനും സഹായിക്കും. ഇതല്ലാതെ അരിമ്പാറയോട് പൊരുതാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ആസ്പിരിന്‍ ഉപയോഗിച്ച്‌ അരിമ്പാറ കളയാന്‍ എളുപ്പമാണ്.

ആസ്പിരിന്‍ പൊടിച്ച്‌ വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി നല്ലതുപോലെ അരിമ്പാറയ്ക്ക് മുകളില്‍ തേച്ച്‌ പിടിപ്പിയ്ക്കുക. എല്ലാ ദിവസവും രാത്രി ഇത് ചെയ്യുക. ഒരാഴ്ച കൊണ്ട് അരിമ്പാറമാറും.

ടീ ട്രീ ഓയില്‍ ഉപയോഗിച്ചും ഇത്തരത്തില്‍ അരിമ്പാറയെ തുരത്താവുന്നതാണ്. ഇത് ഏത് ചര്‍മ്മത്തേയും സഹായിക്കുന്നതാണ്. നേരിട്ട് തന്നെ അരിമ്പാറയില്‍ തേച്ച്‌ പിടിപ്പിക്കുക. ഇത് അരിമ്പാറ
കൊഴിഞ്ഞ് പോകാന്‍ കാരണമാകും.

Advertisements

കറ്റാര്‍വാഴയും സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ്. എന്നാല്‍ കറ്റാര്‍വാഴ ഇല നെടുകേ മുറിച്ച്‌ അതിനുള്ളിലെ പള്‍പ്പ് അരിമ്ബാറയില്‍ തേയ്ക്കുക ഇതിലെ മാലിക് ആസിഡ് അരിമ്പാറയെ നശിപ്പിക്കുന്നു.

ബേക്കിംഗ് പൗഡര്‍ ഉപയോഗിച്ച്‌ ഭക്ഷണം മാത്രമല്ല, അരിമ്പാറയെ ഇല്ലാതാക്കാനും നല്ലതാണ്. കാസ്റ്റര്‍ ഓയിലില്‍ ബേക്കിംഗ് പൗഡര്‍ മിക്സ് ചെയ്ത് ഇത് അരിമ്പാറയ്ക്ക് മുകളില്‍ തേച്ച പിടിപ്പിക്കുക. ഒരു ബാന്‍ഡേജ് ഉപയോഗിച്ച്‌ ഇത് കവര്‍ ചെയ്യുക. അരിമ്പാറ നശിക്കുന്നതു വരെ ഇത് തുടരുക.

വെളുത്തുള്ളിയാണ് മറ്റൊന്ന്. വെളുത്തുള്ളി ചൂടാക്കി അരിമ്പാറയ്ക്ക് മുകളില്‍ വെയ്ക്കുക. ദിവസവും 10 മിനിട്ട് ഇതിനായി ചിലവാക്കുക. ഇത് അരിമ്പാറ കൊഴിഞ്ഞ് പോകാന്‍ സഹായിക്കുന്നു.

പൈനാപ്പിള്‍ മുറിച്ച്‌ അരിമ്പാറയ്ക്ക് മുകളില്‍ വെയ്ക്കുക. ഇതിലെ എന്‍സൈമുകള്‍ അരിമ്പാറ
യെ ഇല്ലാതാക്കുന്നു.

വിറ്റാമിന്‍ സി ടാബെല്റ്റ് പൊടിച്ച്‌ പേസ്റ്റ് രൂപത്തിലാക്കി അരിമ്പാറയ്ക്ക് മുകളില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് അരിമ്പാറ
പോവാന്‍ സഹായിക്കുന്നു.

ഇതും ഒരു മാര്‍ഗ്ഗം തന്നെയാണ്. അരിമ്പാറ വൈറസ് മൂലമാണ് പകരുന്നത്. ശരീരത്തിന്‍െ പ്രതിരോധ ശേഷി കുറയുമ്ബോളാണ് ഇത്തരത്തില്‍ വൈറസ് പകരുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി ഉയര്‍ത്താനുള്ള ഭക്ഷണം കഴിയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *