KOYILANDY DIARY

The Perfect News Portal

താരന്റെ സ്വഭാവമറിഞ്ഞാല്‍ ഇനി ഒരു മിനിട്ട് മതി

മുടിയുടെ ആരോഗ്യകാര്യത്തില്‍ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് തലയിലെ താരന്‍. എന്നാല്‍ ഒന്നു ശ്രദ്ധിക്കുകയാണെങ്കില്‍ എത്ര കടുത്ത താരന്‍ ശല്യവും മാറ്റാന്‍ കഴിയുന്നതാണ്. എങ്കിലും താരന്‍ വരാനുളള കാരണങ്ങളാണ് നമ്മള്‍ ആദ്യം മനസിലാക്കേണ്ടത്.

തലയില്‍ താരന്‍ വരാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ട്. തലയോട് വരണ്ടുകിടക്കുക, പരിപൂര്‍ണ്ണമല്ലാത്ത് ഷാമ്ബു ചെയ്യല്‍, ഫംഗസ്, കരപ്പന്‍ എന്നിവയെല്ലാം താരന്‍ വരാനുള്ള കാരണങ്ങളില്‍ പലതാണ്.

വരണ്ട ചര്‍മ്മം കാരണം ഉണ്ടാവുന്ന താരന്‍ സാധാരണയായി മിക്കവരിലും കണ്ടുവരുന്നുണ്ട് മഞ്ഞ് കാലങ്ങളില്‍, നിങ്ങളുടെ മുടി ഈര്‍പ്പമുള്ളതാണെങ്കിലും വരണ്ടതാവാനുള്ള സാധ്യത കൂടുതലാണ്.

Advertisements

താരന്‍ വര്‍ദ്ധിക്കാനുളള മറ്റൊരു ഹേതു എണ്ണ സംബന്ധമുണ്ടാവുന്ന പ്രശനങ്ങളാണ്. അനുചിതമായതും കൃത്യമല്ലാത്തതുമായ ഷാമ്ബു ഉപയോഗം താരന്‍ ഉണ്ടാക്കാന്‍ കാരണമാവുന്നു. നിങ്ങളുടെ തലയോട്ടിയും മുടിയും ക്ലീന്‍ അല്ലാത്ത സാഹചര്യവും ചര്‍മ്മത്തില്‍ എണ്ണയുടെ അഭാവവും തലയില്‍ അഴുക്കും നാശം സംഭവിച്ച കോശങ്ങളും ഉണ്ടാക്കുന്നു ഇത് പലപ്പോഴം തലയില്‍ ചൊറിച്ചില്‍ ഉണ്ടാക്കും.

മലാസേസിയ എന്ന ഫംഗല്‍ ചര്‍മ്മത്തിലും തലയോട്ടിയിലുമാണ് പടരുന്നത്. സാധാരണയായി ഈ ഫംഗല്‍ ക്രമാതീതമായെ വളരാറുളളു. എന്നാല്‍ തലയോട്ടിയില്‍ ആവിശ്യത്തിലധികമുളള എണ്ണ ഈ ഫംഗസ് വളരാനുളള സാഹചര്യം ഒരുക്കികൊടുക്കുന്നു. ഇത് ചര്‍മ്മകോശങ്ങളുടെ നാശത്തിന് ഇടയാക്കുന്നു. അതിനാല്‍ ഈ ഫംഗസ് തലയോട്ടിയില്‍ ആവിശ്യമില്ലാത്ത വെളുത്ത പാളികള്‍ ഉണ്ടാക്കുന്നു.

ചിലരോഗങ്ങള്‍ കാരണം തലയോട്ടിയില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കിയേക്കാം. ഇത്തരം സാഹചര്യത്തില്‍ തലയിലെ ചര്‍മ്മകോശങ്ങള്‍ വരണ്ട് താരന്‍ ഉണ്ടാക്കുന്നു. തലയില്‍ കരപ്പന്‍ അല്ലങ്കില്‍ വരട്ടുചൊറി എന്നിവയും താരന് കാരണമാവാം.

താരനെ തുടച്ചു നീക്കാന്‍ ഉലുവ ഉത്തമ ഔഷധമാണ്. 2 ടീ സ്പൂണ്‍ ഉലുവ ഒരു രാത്രി മഴുവന്‍ വെളളത്തില്‍ കുതിര്‍ത്ത് വയ്ക്കുക , രാവിലെ ഇത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ശേഷം ഇത് തലയോട്ടിയില്‍ പിരട്ടുക. ഉണങ്ങിയതിനുശേഷേമോ അരമണിക്കുര്‍ കഴിഞ്ഞോ കഴുകി കളയുക. താരന്‍ കളയാന്‍ മാത്രമല്ല് മുടി വളരാനും ഇത് സഹായിക്കും.

നാരങ്ങ ധാരാളം പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. താരന്‍ കളയാനും നാരങ്ങ ഉത്തമ മാര്‍ഗം തന്നെ. 1 ടീ സ്പൂണ്‍ നാരങ്ങ നീര്‍ തലയില്‍ പൂരട്ടി മസാജ് ചെയ്യുക, ശേഷം കഴുകികളയുക താരന്‍ കളയാന്‍ ഉത്തമ മാര്‍ഗമാണിത് , ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്യുക താരന്‍ മാറുന്നതാണ്.

താരന്‍ കളയാന്‍ തൈര് സഹായിക്കുന്നു, തൈര് ഉപയോഗിച്ച്‌ തലയോട്ടി നന്നായ് മസാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക, താരന്‍ മാറുന്നതാണ്, ഇത് ഒന്നുകൂടെ ഫലപ്രദമാവാന്‍ മൂന് ദിവസം പുറത്ത് വച്ച തൈര് ഉപയോഗിച്ച്‌ തലയോട്ടി മസാജ് ചെയ്യുക.

മുടി കഴുകുന്നതിനു മുന്‍പ് മിക്സ് സിഡാര്‍ വിനാഗിര്‍ വെളളം എന്നിവ സമാസമം ചേര്‍ത്ത് തലയില്‍ പുരട്ടിയശേഷം കഴുകുക. താരന്‍ കളയാന്‍ വളരെ ഫലപ്രദമായ ഒരു മാര്‍ഗമാണിത്.

Leave a Reply

Your email address will not be published. Required fields are marked *