ബിജെപിക്ക് പിന്തുണയില്ല; എന്‍എസ്എസിന് പുതുപ്പള്ളിയിലും സമദൂരം തന്നെ: ജി സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ബിജെപിക്ക് പിന്തുണയില്ല. എന്‍എസ്എസിന് പുതുപ്പള്ളിയിലും സമദൂരം തന്നെ: ജി സുകുമാരന്‍ നായര്‍. എന്‍എസ്എസ് ചരിത്രത്തില്‍ ആദ്യമായി സമദൂരസിദ്ധാന്തം ഉപേക്ഷിച്ചുവെന്നും പുതുപള്ളിയില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നും ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്‌താവനയിൽ അറിയിച്ചു.

പുതുപള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്‌ട്രീയമായി സമദൂരനിലപാടുതന്നെയാണ് എന്‍എസ്എസിനുള്ളത്. എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അവരുടേതായ രാഷ്‌ട്രീയത്തില്‍ വിശ്വസിക്കാനും വോട്ടുചെയ്യുവാനും അവകാശമുണ്ട്. അതുകൊണ്ട് എന്‍എസ്എസ് ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിക്ക് പിന്തുണ നല്‍കി എന്നര്‍ത്ഥമില്ലായെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു.




