ഈ വേസ്റ്റ് കയറ്റിക്കൊണ്ടുപോയ ലോറിയിൽ തീ പിടിച്ചു

കൊയിലാണ്ടി: ഈ വേസ്റ്റ് കയറ്റിക്കൊണ്ടുപോയ ലോറിയിൽ തീ പിടിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടുകൂടിയാണ് തിക്കോടി FCI ക്കു സമീപം കേടായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കയറ്റിയ ലോറിയുടെ പിൻഭാഗത്തുനിന്നും തീ ഉയർന്നത്. കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്നു ലേറി.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്ന് സ്പാർക്ക് വന്നതാകാം തീപിടിത്തത്തിന് കാരണമെന്ന് അനുമാനിക്കുന്നു.
