KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂരിൽ ആവേശം പകർന്ന് മഡ് ഫുട്ബോൾ മത്സരം   

കൊയിലാണ്ടി: കീഴരിയൂരിൽ സ്വാതി കലാകേന്ദ്രം നടുവത്തൂർ ഓണാഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിച്ച മഡ് ഫുട്ബോൾ ആവേശം പകർന്നു. ആദ്യമായാണ് മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്. 8 ടീമുകളാണ് മത്സരിച്ചത്. കാണികൾക്ക് ആവേശം പകർന്ന മൽസരത്തിന് നിരവധി പേർ കാഴ്ചക്കാരായി എത്തി.
നാടക സംവിധായകൻ എടത്തിൽ രവി ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്തു. ഫൈനൽ മത്സരത്തിൽ ലോസ് വാലൻ സോസ് കുന്നോത്തു മുക്കും കാസ് കോസ് നടുവത്തൂരും തമ്മിൽ നടന്ന മത്സരത്തിൽ ലോസ് വാലൻ സോസ് വിജയികളായി. തുടർന്ന് മുതിർന്നവർക്കായി പ്രദർശന മത്സരം ഉണ്ടായിരുന്നു. കീഴരിയൂർ പഞ്ചായത്ത് വൈ. പ്രസിഡണ്ട് എൻ. എം. സുനിൽ വിജയികൾക്ക് സമ്മാനദാനവും നടത്തി.
Share news