KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍ മൂര്‍ക്കനിക്കരയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

തൃശൂര്‍: മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബുധനാഴ്ച രാത്രി 7.45ഓടെ മൂര്‍ക്കനിക്കര സെന്ററില്‍ ഗവ. യു.പി. സ്‌കൂളിന് സമീപത്തുവെച്ച് മുളയം ചീരക്കാവ് സ്വദേശി അഖിലിനെയാണ് ഒരു സംഘം കുത്തിയത്.

കുമ്മാട്ടിക്കിടെ ഡാന്‍സ് കളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കവും സംഘര്‍ഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനന്തകൃഷ്ണന്‍, ശ്രീരാജ്, അക്ഷയ്, ജിഷ്ണു എന്നിവരെയാണ് പോലീസ് പിടികൂടിയത്.

അതേസമയം, കേസിലെ മുഖ്യപ്രതികളും ഇരട്ടസഹോദരങ്ങളുമായ വിശ്വജിത്ത്, ബ്രഹ്മജിത്ത് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കുമ്മാട്ടിക്കിടെ ഡാന്‍സ് കളിച്ചതിനെച്ചൊല്ലി ഇരട്ടസഹോദരങ്ങളും അഖിലുമായി ആദ്യം വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് തിരിച്ചുപോയി. പിന്നീട് ആയുധവുമായി തിരികെ വന്ന് അഖിലിനെ ആക്രമിക്കുകയായിരുന്നു

Advertisements

കഴുത്തില്‍ കുത്തേറ്റ അഖില്‍ 20 മീറ്ററോളം ഓടുകയും തുടര്‍ന്ന് ചോര വാര്‍ന്ന് റോഡില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Share news