ചെങ്ങോട്ട്കാവ് മേൽപ്പാലത്തിൽ ബസ്സും ഇന്നൊവയും കൂട്ടിയിടിച്ച് അപകടം
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് മേൽപ്പാലത്തിൽ ബസ്സും ഇന്നൊവയും കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ ഏഴുമണിയോട് കൂടിയാണ് അപകടം. ബസ്സും ഇന്നോവയും പാലത്തിൽ കുടുങ്ങിയത് കാരണം ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ടയറിൽ കുടുങ്ങിക്കിടന്ന ബസ്സിൻറെ ബംപർ വേർപെടുത്തുകയും ബസ്സും ഇന്നോവയും റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ഗ്രേഡ് ASTO മജീദിൻറെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ,നിധി പ്രസാദ് ഇ എം, ബബീഷ് പി എം, ഷാജു, സജിത്ത് പി, ഹോം ഗാർഡ് മാരായ രാജേഷ് കെ പി, സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

