കേരള സമൂഹത്തിന് ദിശാബോധം നൽകിയ സാമൂഹിക പരിഷ്കർത്താവാണ് അയ്യങ്കാളിയെന്ന് : കെ. മുരളീധരൻ എം.പി
കൊയിലാണ്ടി: കേരള സമൂഹത്തിന് ദിശാബോധം നൽകിയ സാമൂഹിക പരിഷ്കർത്താവാണ് അയ്യങ്കാളിയെന്ന് കെ. മുരളീധരൻ എം.പി. കേരള പട്ടിക വിഭാഗ സമാജം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവിട്ടം നാളിൽ ശ്രീമദ് അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കൊയിലാണ്ടി കെ വി ശങ്കരൻ നഗറിൽ നടന്ന പരിപാടിയിൽ എ കെ ബാബുരാജ് അധ്യക്ഷത വഹിച്ചു.

നൂറുകണക്കിനാളുടെ ഘോഷയാത്രയോടെ പൊതുസമ്മേളനം നടത്തി. സംസ്ഥാന പ്രസിഡണ്ട് എം എം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞമ്പു കല്ല്യാശ്ശേരി, പി എം നാരായണൻ, പി എം വിജയൻ, അഡ്വ. പിടി ഉമേന്ദ്രൻ, സുനിത ഗോപാൽ, കെ പി മാധവൻ, നിർമ്മലൂർ ബാലൻ, പി കെ ശിവദാസൻ, ടിവി പവിത്രൻ എന്നിവർ സംസാരിച്ചു. പി എം പി നടേരി സ്വാഗതം പറഞ്ഞു.
