KOYILANDY DIARY

The Perfect News Portal

നാഗളപുരം വെള്ളച്ചാട്ടം, ട്രെക്കിങ്

ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ആറയ് ഗ്രാമത്തിലെ നാഗളപുരം വെള്ളച്ചാട്ടം ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ആന്ധ്രപ്രദേശിലെ തിരുപ്പതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്ഥലം തിരുപ്പതി സന്ദര്‍ശനം കഴിഞ്ഞ് യാത്ര പോകാന്‍ പറ്റിയ സ്ഥലമാണ്.

നാഗളപുരം

നാഗളപുരം വെള്ളച്ചാട്ടം കാണാന്‍ പോകുന്നവര്‍ ആദ്യം തന്നെ നാഗളപുരത്തേക്കുറിച്ച്‌ അറിഞ്ഞിരിക്കണം. നഗളപുരം എന്നത് ആന്ധ്രപ്രദേശിലെ ചെറിയ ഒരു ടൗണ്‍ ആണ്. നാഗളപുരം വെള്ളച്ചാട്ടം നാഗളപുരം ടൗണില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.

Advertisements

അറായ് ഗ്രാമം (Arai village)

നാഗളപുരം ടൗണില്‍ എത്തിച്ചേര്‍ന്നാല്‍ അറായ് ഗ്രാമത്തിലേക്കാണ് നമ്മള്‍ പോകേണ്ടത്. നാഗളപുരത്തില്‍ നിന്ന് അറായ് ഗ്രാമം വരെ വാഹനത്തില്‍ സഞ്ചരിക്കാം. ഈ ഗ്രാമമാണ് നാഗളപുരം ട്രെക്കിങിന്റെ ബേസ് ക്യാമ്ബുകളില്‍ ഒന്ന്

നാഗളപുരത്തേക്കുറിച്ച്‌

തിരുപ്പതിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായാണ് നാഗളപുരം സ്ഥിതി ചെയ്യുന്നത്. കൃഷ്ണ ദേവരായരുടെ ഭരണ കാലത്ത് അദ്ദേഹത്തിന്റെ അമ്മയുടെ ഓര്‍മ്മയ്ക്കായാണ് ഈ ഗ്രാമം സ്ഥാപിച്ചത്. ഇവിടുത്തെ വേദനാരയണ സ്വാമി ക്ഷേത്രം വളരെ പ്രശസ്തമാണ്.

ട്രെക്കിങ്

ഈസ്റ്റണ്‍ഘട്ടിലെ പ്രശസ്തമായ ട്രെക്കിംഗ് പാതയാണ് നാഗള ട്രെക്കിംഗ് പാത, നിരവധി വെള്ളച്ചാട്ടങ്ങളും പൊയ്കകളും വനങ്ങളുമാണ് ഇവിടേയ്ക്കുള്ള ട്രെക്കിങില്‍ സഞ്ചാരികളെ ആനന്ദിപ്പിക്കുന്നത്.

ടൗണില്‍ നിന്ന് ഗ്രാമത്തിലേക്ക്

നാഗളപുരം ടൗണില്‍ നിന്ന് അറായ് ഗ്രാമത്തിലേക്ക് യാത്ര തിരിച്ച്‌ 7 കിലോമീറ്റര്‍ പിന്നിടുമ്ബോള്‍ നിങ്ങള്‍ മറ്റൊരു ടൗണില്‍ എത്തിച്ചേരും പിച്ചത്തൂര്‍ (Pichatur) എന്നാണ് ആ ടൗണിന്റെ പേര്. അവിടെ നിന്ന് ഒരു 11 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അറായ് ഗ്രാമത്തില്‍ എത്തിച്ചേരാം.

നാഗള ഡാം

അറായ് ഗ്രാമത്തില്‍ നിന്ന് കുറച്ച്‌ മുന്നോട്ട് പോയാല്‍ നാഗള ഡാമില്‍ എത്തിച്ചേരാം. അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഇവിടെ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സാഹസിക യാത്ര

ഡാമിന്റെ സമീപത്ത് നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. മുന്നോട്ടുള്ള യാത്രയില്‍ ഒരു അരുവി മറികടന്ന് വേണം പോകാം. മുകളില്‍ നിന്ന് ഒഴുകി വരുന്ന ഈ അരുവിയിലാണ് വെള്ളച്ചാട്ടങ്ങളും പൊയ്കകളും രൂപപ്പെടുന്നത്.

പെര്‍മിഷന്‍

നിയമപ്രകാരം നഗളപുരം പൊലീസ് സ്റ്റേഷനില്‍ പേര് റെജിസ്റ്റര്‍ ചെയ്തിട്ട് വേണം വനത്തില്‍ പ്രവേശിക്കാന്‍. എന്നാല്‍ ഇങ്ങനെ ചെയ്യുന്നവര്‍ വളരെ വിരളമാണ് എന്നതാണ് സത്യം.

പൊയ്ക

അരുവിയില്‍ രൂപപ്പെട്ട മറ്റൊരു പൊയ്ക. മുന്‍പരിചയമുള്ള ആളുകളുടെ കൂടെ മാത്രമെ ഇവിടേയ്ക്ക് ട്രെക്ക് ചെയ്യാന്‍ പാടുള്ളു.

Leave a Reply

Your email address will not be published. Required fields are marked *