KOYILANDY DIARY.COM

The Perfect News Portal

ദേശീയ പാതയിൽ മൂടാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ മൂടാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. പരുക്കേറ്റ സഫീറ (58), റസീന (37), നിഹ (12), ഫിദ (14), റീന (46), ബാബു (52), ക്രൂയിസർ ഡ്രൈവർ രാംദാസ് (54), സിർവിനിസ (50), അഫ്സത്ത് (41) തുടങ്ങിയവരെ മെഡിക്കൽ കോളജിലും, സൗദ (45), മുസ്തഫ (17), റിക്‌ സാന (18) താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് 4 മണിയോടെയാണ് അപകടം ഉണ്ടായത്. 

 

തിക്കോടി കോടിക്കലിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന ക്രൂയിസർ എതിരെ വന്ന ബൈക്കിനെ വെട്ടിച്ചപ്പോൾ കെ.എസ്.ആർ ടി. ബസ്സിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്രൂയിസറിലുണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ, കാറും, ബൈക്കും അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Share news