KOYILANDY DIARY.COM

The Perfect News Portal

സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം നടത്തി ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

കാലടി അങ്കമാലി റൂട്ടില്‍ ബസ്സിനുള്ളില്‍ അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവറെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിനുള്ളില്‍ ഉറക്കെ പാട്ട് വയ്ക്കുകയും സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം നടത്തി ബസ് ഓടിക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിച്ചത്. എയ്ഞ്ചല്‍ എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ ജോയലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

യാത്രക്കാരുടെ ജീവന്‍ കയ്യില്‍ വച്ചുകൊണ്ടാണ് അങ്കമാലി കാലടി റൂട്ടില്‍ സര്‍വീസ് നടത്തിയ എയ്ഞ്ചല്‍ എന്ന സ്വകാര്യബസ്സില്‍ ഡ്രൈവര്‍ അഭ്യാസപ്രകടനം നടത്തിയത്. ബസ്സിനുള്ളില്‍ ഉറക്കെ പാട്ട് വെച്ചുകൊണ്ട് ഡ്രൈവര്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ക്ക് ബസ്സിലെ മറ്റു ജീവനക്കാര്‍ കയ്യടിച്ചാണ് പ്രോത്സാഹനം നല്‍കിയത്. ജീവനക്കാരുടെ ഈ അഭ്യാസപ്രകടനം ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ ഒരാളാണ് പകര്‍ത്തിയത്.

 

സര്‍വീസ് പൂര്‍ത്തിയാക്കിയെത്തിയ ബസ് അങ്കമാലിയില്‍ വച്ച് മോട്ടോര്‍ വാഹന വകുപ്പും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്രൈവറുടെ ഉള്‍പ്പെടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടികള്‍ ഇന്നുതന്നെ ആരംഭിക്കുമെന്ന് ആര്‍ടിഒ ആനന്ദകൃഷ്ണന്‍ അറിയിച്ചു.

Advertisements

 

Share news