സിപിഐ എമ്മിന്റെ വിഷരഹിത പച്ചക്കറി വിപണിയിലേക്ക്
വിഷരഹിത പച്ചക്കറി വിപണിയിലേക്ക്. കുന്നമംഗലത്ത് സിപിഐ (എം)
സംയോജിത കൃഷി ക്യാമ്പയിൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് ജില്ലയിൽ ഒരുക്കുന്ന വിഷരഹിത പച്ചക്കറി വിപണനത്തിന്റെ ജില്ലാ ഉദ്ഘാടനം പെരുവയലിൽ ജില്ലാ സെക്രട്ടറി പി മോഹനൻ നിർവഹിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിപണന സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്.

പ്രാദേശികമായി കർഷകരിൽ നിന്ന് ശേഖരിക്കുന്ന കാർഷിക വിളകൾക്ക് വിപണിയിൽ ന്യായവില ഉറപ്പാക്കലും നല്ലയിനം പച്ചക്കറി ലഭ്യമാക്കലുമാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ സംയോജിത കൃഷി ജില്ലാ കൺവീനർ കെ കെ ദിനേശൻ അധ്യക്ഷത വഹിച്ചു. പി ടി എ റഹിം എംഎൽഎ, സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ്, ഏരിയാ സെക്രട്ടറി പി ഷൈപു എന്നിവർ സംസാരിച്ചു. കെ. കൃഷ്ണൻകുട്ടി സ്വാഗതവും കെ. എം. ഗണേശൻ നന്ദിയും പറഞ്ഞു.

