പുതുപ്പള്ളി ജെയ്ക് സി തോമസിൻറെ പര്യടനത്തിന് തുടക്കമായി
കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക് സി തോമസിൻറെ പര്യടനത്തിന് ഇന്ന് തുടക്കമായി. ആദ്യ ദിനത്തെ പര്യടനം മണര്‍കാട് പഞ്ചായത്തിലെ പൊടിമറ്റത്ത് നിന്നാണ് തുടങ്ങിയത്. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി സ്ഥാനാർത്ഥി പര്യടനം പരിപാടി ഉദ്ഘാടനം ചെയ്തു.

പുതുപ്പള്ളിയുടെ വികസനത്തിന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. പുതുപ്പള്ളിയിൽ ജെയ്ക് പുതിയ ചരിത്രം കുറിക്കും. മണ്ഡലത്തിൽ മാറ്റങ്ങളുണ്ടാകും. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്താല്‍ പുതുപ്പള്ളിയില്‍ വികസനം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.

വികസനം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ജെയ്ക് സി തോമസിന് കൂടുതല്‍ വികസനം പുതുപ്പള്ളിയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും ജോസ് കെ മാണി പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ജനങ്ങൾ നാടിന്റെ വികസനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. പുതുപ്പള്ളി ചർച്ചചെയ്യുന്നത് വികസന വിഷയങ്ങളാണെന്നും ജെയ്ക് പറഞ്ഞു.

