KOYILANDY DIARY

The Perfect News Portal

കരപ്പന്‍ മാറാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ ധാരാളം ചര്‍മ്മരോഗങ്ങള്‍ക്ക് ഫലപ്രദമായ മരുന്നാണെന്ന് പല പഠനങ്ങളും പറയുണ്ട്. കരപ്പന്‍ അല്ലങ്കില്‍ വരട്ട്ചൊറി മാറ്റാന്‍ ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ ഉപയോഗിക്കാം. ഇതില്‍ ധാരാളം വിറ്റാമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു, പൊട്ടാസ്യം , ഇരുമ്ബ് , മഗ്നീഷ്യം ,സോഡിയം , സള്‍ഫര്‍ , പോസ്ഫര്‍സ് എന്നിവയെല്ലാം ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ അടങ്ങിയിട്ടുണ്ട്.

ആപ്പിള്‍ സിഡാര്‍ വിനാഗിറില്‍ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുളളത് കൊണ്ട് ഇത് കോശങ്ങളെ പുതുക്കാന്‍ സഹായിക്കുകയും , പൊട്ടാസ്യം ചര്‍മ്മത്തിലെ പി,എച്ച്‌ ലെവല്‍ നിലനിര്‍ത്തുകയും .

ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടവുന്നത് തടയുകയും ചെയ്യുന്നു. വരണ്ട ചര്‍മ്മം ലഘൂകരിക്കുകയും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചെറിയ പഴുപ്പുകളില്‍ നിന്നും മറ്റ് ത്വക്ക് രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ ഒരിക്കലും ചര്‍മ്മത്തില്‍ നേരിട്ട് പ്രയോഗിക്കരുത്. ഇത് വെളളത്തില്‍ ചേര്‍ത്ത് വേണം ഉപയോഗിക്കാന്‍. ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ കൂടെ വെള്ളവും സമാസമം എടുത്ത് യോജിപ്പിക്കുക. ഇത് മുഖത്ത് പ്രയോഗിക്കുന്നതിനു മുന്‍മ്ബ് കൈയിലോ ചര്‍മ്മത്തില്‍ മറ്റേതെങ്കിലും ഭാഗത്തോ പ്രയോഗിച്ച്‌ പ്രശ്നങ്ങള്‍ ഒന്നുംതന്നെ ഉണ്ടാക്കുന്നില്ലന്ന ഉറപ്പുവരുത്തി വേണം മുഖത്ത ഉപയോഗിക്കാന്‍.

Advertisements

ആപ്പിള്‍ സിഡാര്‍ വിനീഗിര്‍ മുഖത്ത് ആവശ്യത്തിലും കൂടുതലുളള എണ്ണ തുടച്ചെടുക്കുന്നു. ഒപ്പം മുഖത്തെ പി,എച്ച്‌ ലെവല്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ച അണുക്കളെ നിര്‍വീര്യമാക്കി ചര്‍മ്മം വൃത്തിയും തേജസുളളതുമാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ മുഖക്കുരു ഇല്ലാതാക്കുകയും മുഖത്തെ അഴുക്ക് നീക്കുകയും ചെയ്യുന്നു. ഇത് പ്രബലമായ ഒരു ആന്റിബാക്‌ട്ടിരിയലും ആന്റിഫംഗലുമായതുകൊണ്ടുതന്നെ ബാക്‌ട്ടിരിയകളുമായി പൊരുതി മുഖക്കുരുവില്‍ നിന്ന് സംരക്ഷിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയുന്നു, മുഖം കഴുകാന്‍ സ്ഥിരമായി ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ ഉപയോഗിക്കുക, ഇത് ഒരു പരിധിവരെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതില്‍ നിന്ന് സംരക്ഷിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ കൂടെ സമം വെളളം ചേര്‍ക്കുക , ഈ മിശ്രിതത്തില്‍ ഒരു കോട്ടണ്‍ തുണി മുക്കി മുഖം തുടയ്ക്കുക. ശേഷം ഇളം ചൂടുവെളളത്തില്‍ കഴകുക.

യൗവനം നിലനിര്‍ത്താന്‍ ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ ദിവസവും ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ ഉപയോഗിച്ച്‌ മുഖം കഴുകുക. ഇതില്‍ അടങ്ങിയിരിക്കുന്ന ഹൈട്രോക്സി ആസിഡ് മുഖത്തെ നാശം സംഭവിച്ച കോശങ്ങളെ പുറം തളളി ചര്‍മ്മം ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ കൂടെ സമം വെളളം ചേര്‍ക്കുക , ഈ മിശ്രിതത്തില്‍ ഒരു കോട്ടണ്‍ തുണി മുക്കി മുഖം തുടയ്ക്കുക. 30 മിനിട്ട് ഇത് മുഖത്ത് വെയ്ക്കുക. ശേഷം കഴുകി കളയുക. 40 ദിവസം ഇത് ആവര്‍ത്തിക്കേണ്ടതാണ്.

1 ടീ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനാഗിര്‍, 1 കപ്പ് വെളളം. ഒരു ടീ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ ഒരു കപ്പ് വെളളവുമായി ചേര്‍ത്ത് യോജിപ്പിക്കുക, ഇത് ദിവസം രണ്ടോ മൂനോ തവണ കഴിക്കുക. അസിഡിറ്റി , നെഞ്ചെരിച്ചില്‍ , പ്രമേഹം എന്നിവ ഉളളവര്‍ ഇത് കഴിക്കരുത്. കാരണം ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ അംമഌുളള ഒന്നാണ്.

2 ടീ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനാഗിര്‍, 1 കപ്പ് വെളളം എന്നിവ ഉപയോഗിച്ച്‌ കരപ്പന്‍ മാറ്റാം. 2 ടീ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ ഒരു കപ്പ് വെളളവുമായി ചേര്‍ത്ത് യോജിപ്പിക്കുക, നിങ്ങളുടെത് സെന്‍സിറ്റീവ് ചര്‍മ്മം ആണെങ്കില്‍ അര കപ്പ് വെളളത്തില്‍ ഒരു ടീ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ ചേര്‍ത്ത് യോജിപ്പിച്ച്‌് കരപ്പന്‍ ബാധിച്ച ഭഗങ്ങളില്‍ ഈ മിശ്രിതത്തില്‍ ഒരു കോട്ടണ്‍ തുണി മുക്കി തിടച്ചാല്‍ മതി.

Leave a Reply

Your email address will not be published. Required fields are marked *