KOYILANDY DIARY.COM

The Perfect News Portal

റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ ഇനി പിഴയില്‍ നില്‍ക്കില്ല, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ എംവിഡി

റെഡ് സിഗ്‌നല്‍ മറികടന്നാലും ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. മറ്റു യാത്രക്കാരെ അപകടപ്പെടുത്തുന്ന വിധത്തില്‍ അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിക്കുന്നതായി പരിഗണിച്ചുകൊണ്ടാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 2017-ലെ ചട്ടപ്രകാരമാണിത്. 

അതേസമയം ക്യാമറ പിടികൂടുന്ന കേസുകള്‍ കോടതിക്ക് കൈമാറും. ഇവയിലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകും. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, അതിവേഗം, അലക്ഷ്യമായ ഡ്രൈവിങ്, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ എന്നിവയ്ക്കാണ് പൊതുവേ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നത്. 

ഒരോ ജില്ലയിലും പ്രധാന ട്രാഫിക് കവലകളില്‍ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ക്യാമറയിലും മൊബൈലിലും പകര്‍ത്തുന്ന ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒമാര്‍ നടപടിയെടുക്കുന്നത്. 

Advertisements

 

Share news