KOYILANDY DIARY.COM

The Perfect News Portal

മനുഷ്യൻ്റെ ഭാവനകളെയും ചിന്തകളെയും വളർത്തുന്നതിന് കലകളെ ആസ്വദിക്കണമെന്ന് പി. സുരേന്ദ്രൻ

മനുഷ്യന്റെ ഭാവനകളെയും ചിന്തകളെയും വളർത്തുന്നതിന് കലകളെ ആസ്വദിക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രശസ്തരായ 12 ചിത്രകാരന്മാർ ചേർന്ന് പൊന്നാനി ചാർക്കോൾ ആർട്ട് ഗാലറിയിൽ ഒരുക്കിയ ചിത്രപ്രദർശനം പ്രശസ്ത സാഹിത്യകാരനും കലാ നിരൂപകനുമായ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചിത്രകാരൻ കെ. യു. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. മനുഷ്യന്റെ ഭാവനയും ചിന്തയും വളർത്തുന്നതിന് കലകളെ ആസ്വദിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രശസ്ത ചിത്രകാരനായ ഇ സുധാകരൻ, ടി ആർ ഉദയകുമാർ, രാജേന്ദ്രൻ പുല്ലൂർ, ഇ. രാജീവ്, സായിപ്രസാദ് ചിത്രകൂടം, രാജേഷ് ഇടച്ചേരി, ശ്രീകുമാർ മാവൂർ, സത്യൻ പുനത്തിൽ, സജീഷ് ടിവി, കലേഷ് കെ ദാസ്, രമേഷ് രഞ്ജനം, എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. അക്രൈലിക്കിലും ജലച്ചായത്തിലുമായി വരച്ച 35 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. രാജേന്ദ്രൻ പുല്ലൂർ, ശ്രീകുമാർ മാവൂർ, മണികണ്ഠൻ പൊന്നാനി എന്നിവർ സംസാരിച്ചു.
Share news