തൃശൂരിൽ സ്വകാര്യബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്കേറ്റു
തൃശൂർ കണിമംഗലത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. കണിമംഗലം പാടത്താണ് ബസ് മറിഞ്ഞത്. 50ഓളം പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരിൽ കൂടുതലും വിദ്യാർത്ഥികളാണ്. കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

