KOYILANDY DIARY.COM

The Perfect News Portal

നാഷണൽ സർവീസ് സ്കീം ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.. ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് കൊയിലാണ്ടി നഗരസഭ 39-ാം വാർഡിലെ ജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ മെമ്മോറിയൽ അങ്കണവാടിയിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭ കൗൺസിലർ എ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില ഉദ്ഘാടനം ചെയ്തു.
അംഗൻവാടി ടീച്ചറായ പി ഉഷയും എൻഎസ്എസ് ലീഡറായ  റിനു ബാബുവും ആശംസകൾ അർപ്പിച്ചു. നാഷണൽ ഹെൽത്ത് മിഷൻ സീനയർ ഡോക്ടർമാരായ B.G. അഭിലാഷും ഡോ. A S അഷിതയും ആണ് രോഗികളെ പരിശോധിച്ചത്. അധ്യാപകരായ സുമേഷ് താമഠം, കെ.വി സഗീർ എൻ. സി പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.
ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ രോഗികൾക്കും ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകി. തീരദേശവാസികൾക്ക് ക്യാമ്പ് ഏറെ ആശ്വാസകരമായി. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലയ്ക്കൽ സ്വാഗതവും പ്രോഗ്രാം ഓഫീസറായ പി സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു. 
Share news