ഇന്ത്യൻ നാഷനൽ കോൺഗ്രസ് പെരുവട്ടൂരിൽ നിശാ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: ഇന്ത്യൻ നാഷനൽ കോൺഗ്രസ് പെരുവട്ടൂരിൽ നിശാ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു . കോൺഗ്രസ് കൊയിലാണ്ടി നോർത്ത് കമ്മിറ്റി സംഘടിപ്പിച്ച് ക്യാമ്പിൽ രജിഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷതവഹിച്ചു.

2024 ലെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കമായി നടന്ന ക്യാമ്പിൽ സി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് ക്ലാസ്സെടുത്തു. പി. രത്നവല്ലി, വി.ടി. സുരേന്ത്രൻ മുരളി തോറോത്ത്, നടേരി ഭാസ്ക്കരൻ, അഡ്വ. കെ. വിജയൻ ,അഡ്വ. ഉമേന്ദ്രൻ, ടി.പി കൃഷ്ണൻ, അൻസാർ കൊല്ലം, പി.കെ പുരുഷോത്തമൻ, ജിഷ പുതിയേടത്ത്, സിബിൻ കണ്ടത്തനാരി, മറുവട്ടം കണ്ടി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു .
തൻഹീർ കൊല്ലം, ബാബു വിയ്യൂർ, രമേശ് ഗോപാൽ, ശൈലേഷ് പെരുവട്ടൂർ, പി. ഖാദർ, സന്തോഷ് പെരുവട്ടൂർ, ബാലകൃഷ്ണൻ തുന്നോത്തംക്കണ്ടി, സുര മാണിക്ക്യവീട്, ഉമേഷ് കൊല്ലം എന്നിവർ നേതൃത്വം നൽകി.
