KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കൃഷിഭവൻ കർഷക ദിനം ആചരിച്ചു

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക ദിനം വിപുലമായി ആഘോഷിച്ചു. നഗരസഭയിലെ നടേരി ഒറ്റക്കണ്ടത്ത് നടന്ന പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലെ നട്ടെല്ലുകളായ കർഷകരെ ആദരിച്ചതിനൊപ്പം “ഞങ്ങളും കൃഷിയിലേക്ക് ” പദ്ധതിയുടെ ഭാഗമായുള്ള പുതിയ കൃഷിയിടങ്ങളുടെ ഉദ്ഘാടനം, ജനകീയാസൂത്രണ പദ്ധതി കൃഷിക്കൂട്ടങ്ങൾക്കുള്ള പച്ചക്കറിതൈ വിതരണം, കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ ജേതാവായർക്കുള്ള സമ്മാനദാനം എന്നിവയും പരിപാടിയിൽ നടന്നു.
നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.ഉപാധ്യക്ഷൻ അഡ്വ. കെ. സത്യൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.എ. ഇന്ദിര, കെ.ഷിജു,  സി. പ്രജില, കൗൺസിലർമാരായ പി.രത്നവല്ലി, എൻ.എസ്.വിഷ്ണു, നഗരസഭ സെക്രട്ടറി ഇന്ദു ശങ്കരി,  ശ്രീധരൻ നായർ, പി.കെ. വിശ്വനാഥൻ, ആർ.കെ. അനിൽകുമാർ, ബാലൻ പത്താലത്ത്‌, എ.കെ.സി. മുഹമ്മദ്, വി.കെ. മുകുന്ദൻ, സി.ടി. രാഘവൻ, ദേവദാസ് പള്ളിയുളളതിൽ, അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ വിദ്യ. പി സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ബി.കെ. രജീഷ് കുമാർ നന്ദിയും പറഞ്ഞു.
Share news