KOYILANDY DIARY.COM

The Perfect News Portal

കടൽ – കടലിന്റെ മക്കൾക്ക്. മത്സ്യതൊഴിലാളി സംസ്ഥാന ജാഥ

കൊയിലാണ്ടി: കടൽ – കടലിന്റെ മക്കൾക്ക് – മത്സ്യതൊഴിലാളി യൂണിയൻ (സി ഐ ടി യു) സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം ഒരുക്കാൻ പ്രവർത്തകയോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചിത്തരഞ്ജൻ MLA യുടെ നേതൃത്വത്തിലാണ് സംസ്ഥാന പദയാത്ര 16ന് ആരംഭിച്ചത്. കടൽ – കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന സംസ്ഥാന തല പദയാത്രക്ക് സെപ്റ്റംബർ 22 നാണ് കൊയിലാണ്ടിയിൽ എത്തുന്നത്. അരയൻകാവ്, ഹാർബർ, കാപ്പാട് തുടങ്ങി 3 കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കുന്നത്.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസ്സാക്കിയ കടൽ ധാതുലവണ നിയമം വഴി മത്സ്യതൊഴിലാളികളെ കടലിൽ നിന്നും ആട്ടിയോടിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവുമെന്നും കുത്തകകൾക്ക് കടൽ വിട്ടു കൊടുക്കുന്നതിൽ നിന്നും കേന്ദ്ര ഗവൺമെൻ്റ് പിൻമാറണമെന്ന് ഏരിയാ മത്സ്യതൊഴിലാളി പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
ഏരിയാ പ്രവർത്തക യോഗം സംസ്ഥാന കമ്മിറ്റി അംഗം എ. ഹസ്സൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി. വി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ.പി ഉണ്ണിക്കൃഷ്ണൻ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി.എം സുനിലേശൻ സ്വാഗതവും എ.പി സുരേഷ് നന്ദിയും രേഖപ്പെടുത്തി. 
Share news