KOYILANDY DIARY.COM

The Perfect News Portal

ചക്കിട്ടപാറ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഇൻഷുറൻസ് ഗ്രാമം

പേരാമ്പ്ര: ചക്കിട്ടപാറ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഇൻഷുറൻസ് ഗ്രാമം. സുരക്ഷാ ചക്ര പദ്ധതിയിലൂടെ മുഴുവൻ പേർക്കും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തിയാണ് സമ്പൂർണ ഇൻഷുറൻസ് ഗ്രാമമായത്‌. കലക്ടർ എ. ഗീത ചക്കിട്ടപാറയെ സമ്പൂർണ ഇൻഷുറൻസ്  പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനംചെയ്തു.
ചക്കിട്ടപാറ പഞ്ചായത്ത്, ചക്കിട്ടപാറ സഹകരണ ബാങ്ക്, ബംഗളൂരു ക്രൈസ്റ്റ് സർവകലാശാല എന്നിവ ചേർന്നാണ്‌ സുരക്ഷാ ചക്ര പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. പഞ്ചായത്തിലെ 18നും 70നും ഇടയിൽ പ്രായമുള്ള മുഴുവൻ പേർക്കും ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ആദ്യം മുഴുവൻ വീടുകളിലും സർവേ നടത്തി ഇൻഷുറൻസിൽ ഭാഗമല്ലാത്ത 1739 പേരെ കണ്ടെത്തി. തുടർന്ന്‌, പരിരക്ഷ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിച്ചു.
പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജനയിലൂടെയാണ് ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനിൽ അധ്യക്ഷത വഹിച്ചു. ഡോ. ടി. രവി ശേഷാദ്രി, ഡോ. ടോമി കെ. കല്ലറക്കൽ, ബിജു തോമസ്, ചക്കിട്ടപാറ സഹകരണ ബാങ്ക് പ്രസിഡണ്ട് പി. പി. രഘുനാഥ്, ബാങ്ക് വൈസ് പ്രസിഡണ്ട് കെ. കെ. നൗഷാദ് എന്നിവർ സംസാരിച്ചു.

 

Share news