ബയോഗ്യാസ് പ്ലാൻറ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ബയോഗ്യാസ് പ്ലാൻറ് ഉദ്ഘാടനം ചെയ്തു.. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ശുചിത്വ പരിപാടിയുടെ ഭാഗമായി സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം കോരപ്പുഴ ഗവൺമെൻറ് ഫിഷറീസ് യുപി സ്കൂളിൽ നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സതി കിഴക്കയിൽ അധ്യക്ഷയായി.

ചടങ്ങിൽ വാർഡ് മെമ്പർ സന്ധ്യാ ഷിബു, പിടിഎ പ്രസിഡണ്ട് ഗിരീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എൻ വി മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീന നന്ദിയും പറഞ്ഞു.
