കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ ഓഫീസ് പരിസരത്ത് അമേത്ത് കുഞ്ഞഹമ്മദ് പതാക ഉയർത്തി. പി ചന്ദ്രൻ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. പ്രസിഡണ്ട് കെ കെ നിയാസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി കെ പി രാജേഷ് നന്ദിയും പറഞ്ഞു. വൈകീട്ട് കെ എം എ ഓഫീസിൽ നടന്ന എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കും, ഭിന്ന ശേഷി മേഖലയിൽ ഉന്നത വിജയം കൈവരിച്ചവരെയും ആദരിച്ചു.

മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ എം എ പ്രസിഡണ്ട് കെ കെ നിയാസ് ആദ്യക്ഷത വഹിച്ചു. നഗരസഭ കൌൺസിലർ പി വി മനോജ്, കെ ഗോപാലകൃഷ്ണൻ, കെ വി നസീർ, പി ചന്ദ്രൻ, പി വി പ്രജീഷ്, പി പി ഉസ്മാൻ, പി വി മനീഷ്, ബാബു സുകന്യ വനിതാ വിംഗ് സെക്രട്ടറി നസീന, ജീഷ്മ പ്രജീഷ് എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി കെ പി രാജേഷ് സ്വാഗതവും യൂ കെ അസീസ് നന്ദിയും പറഞ്ഞു.
