സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം സമുചിതമായി ആഘോഷിച്ചു
കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം ആഘോഷിച്ചു. കൊയിലാണ്ടി ആർ എസ് എം എസ് എൻ ഡി പി കോളേജ്, എൻ സി സി, എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് വാർഷികം സമുചിതമായി ആഘോഷിച്ചത്. പ്രിൻസിപ്പാൾ ഡോ. സുജേഷ് സി.പി ദേശീയ പതാക ഉയർത്തി.

എൻ സി സി കേഡറ്റുകളുടെ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. എൻ സി സി ഓഫീസർ ക്യാപ്റ്റൻ മനു. പി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. വി എസ് അനിത, ഡോ. ശ്വേത എന്നിവർ നേതൃത്വം നൽകി.

