KOYILANDY DIARY.COM

The Perfect News Portal

സൗജന്യ ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

കൊയിലാണ്ടി: സൗജന്യ ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ജി വി എച്ച് എസ് എസ് കൊയിലാണ്ടി വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് ഒന്നാം വർഷ യൂനിറ്റിൻ്റെ  നേതൃത്വത്തിൽ ആഗസ്റ്റ് 14, 15 തിയ്യതികളിലായി സംഘടിപ്പിക്കുന്ന ദ്വിദിന സഹവാസ ക്യാമ്പ് – “ഒരുമ” യുടെ ഭാഗമായാണ് സൗജന്യ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്. 
കൊയിലാണ്ടി ഗവ: ഹോസ്പിറ്റൽ എൻസിഡി സെല്ലിൻ്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിന് നേഴ്സ് സൗമ്യ നേതൃത്വം നൽകി. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പി ഒ. സിന്ധു സ്വാഗതവും യൂനിറ്റ് ലീഡർ നന്ദിയും പറഞ്ഞു.
Share news