വിദ്യാലയ മികവിന് കെഎസ് ടി എ പിന്തുണ
കൊയിലാണ്ടി: വിദ്യാലയ മികവിന് കെഎസ് ടി എ പിന്തുണ. കൊല്ലം യു.പി സ്കൂളിൽ കരുതൽ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.എസ് ടി എ നേതൃത്വത്തിൽ പഠന പരിപോഷണ പരിപാടി കരുതൽ കൊല്ലം യു പി സ്കൂളിൽ ആരംഭിച്ചു. വിദ്യാലയ മികവിന് കെ.എസ് ടി എ യുടെ കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയുള്ള കരുതൽ പരിപാടി കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ. എം. നന്ദനൻ അധ്യക്ഷത വഹിച്ചു.

കെ എസ് ടി. എ ജില്ലാ എക്സി. അംഗം ഡി. കെ. ബിജു പദ്ധതി വിശദീകരണം നടത്തി. സബ്ജില്ല ട്രഷറർ എൻ. കെ. രാജഗോപാലൻ പഠന പരിശീലന മൊഡ്യൂൾ പി.ടി.എ പ്രസിഡണ്ട് ഷിജേഷിന് കൈമാറി. വിദ്യാർത്ഥികൾക്കുള്ള പഠന ഉപകരണ കിറ്റ് സബ്ജില്ല ജോ. സെക്രട്ടറി രാജേഷ് പി.ടി.കെ സ്കൂൾ പി ടിഎ വൈസ് പ്രസിഡണ്ട് ദീപയ്ക്ക് കൈമാറി.
സ്കൂൾ സ്റ്റാഫ് സെക്രട്ടറി റിജിൻ ആർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആയിരം സ്കൂളുകളിൽ കെ.എസ്.ടി.എ നേതൃത്തിൽ കരുതൽ പരിപാടി നടത്തി വരുന്നു. ഹെഡ്മിസ്ട്രസ് ജിസ്ന എം. സ്വാഗതവും കീർത്തന കെ. നന്ദിയും പറഞ്ഞു.
