കോട്ടയം പൂഞ്ഞാറിൽ വീടിന് തീപിടിച്ചു

കോട്ടയം പൂഞ്ഞാറിൽ വീടിന് തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് അനിലിന്റെ വീടിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വണ്ടാനം സ്വദേശി മധുവിനും കുടുംബത്തിനും പൊള്ളലേറ്റു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.

അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നത്. തീകെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് മധുവിനും ഭാര്യയ്ക്കും മക്കൾക്കും പൊള്ളലേറ്റത്. ഇവരെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ ആളിക്കത്തുകയും വീടിന്റെ മറ്റ് ഭാഗത്തേക്ക് പടരുകയുമായിരുന്നു. ഷോർട്ട് സർക്യൂട്ടാണോ അപകട കാരണമെന്ന് പരിശോധിക്കുന്നുണ്ട്.

