കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സിവിൽ സ്‌റ്റേഷൻ മാർച്ച് നടത്തി

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സിവിൽ സ്‌റ്റേഷൻ മാർച്ച് നടത്തി. 11ാം പെൻഷൻ പരിഷ്‌കരണ – ക്ഷാമാശ്വാസ കുടിശ്ശിക ഒറ്റത്തവണയായി നൽകുക, കുടിശ്ശികയായ അഞ്ച് ഗഡു ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായായിരുന്നു മാർച്ച്.

സംസ്ഥാന സെക്രട്ടറി ടി വി ഗിരിജ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് കെ വി. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി. അപ്പുക്കുട്ടി, കെ വി. രാഘവൻ, വി കെ. സുകുമാരൻ, എം വി. അസ്സൈൻ, പി. സൗദാമിനി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി. ഗോപിനാഥൻ സ്വാഗതവും ട്രഷറർ എൻ കെ. ബാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു.
