പാലക്കാട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

പാലക്കാട് കൂട്ടുപാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. മരുത റോഡ് ബിപിഎല്‍ കൂട്ടുപാത ജംക്ഷനു സമീപം ദേശീയപാത സര്‍വീസ് റോഡില്‍ ഇന്നലെ രാത്രി 9.15 ഓടെയാണ് സംഭവം. ലോറിയുടെ എഞ്ചിനടിയില്‍ നിന്നാണ് തീ പടര്‍ന്നത്.

തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചരക്ക് കയറ്റാനായി കഞ്ചിക്കോടെക്ക് പോയ ലോറിക്കാണ് തീപിടിച്ചത്. ലോറി ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഞ്ചിക്കോട് നിന്നും പാലക്കാട് നിന്നും ഓരോ യൂണിറ്റ് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് തീയണച്ചത്.

