മരളൂർ ക്ഷേത്രത്തിൽ ശ്രീകോവിൽ പുനരുദ്ധാരണത്തിന് കിഴി സമർപ്പണം നടത്തും

കൊയിലാണ്ടി: ചിരപുരാതനമായ മരളൂർ മഹാദേവ ക്ഷേത്രത്തിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി ശ്രീകോവിൽ ചെമ്പടിക്കാനായി കിഴി സമർപ്പണം നടത്താൻ പുനരുദ്ധാരണ കമ്മിറ്റി യോഗം തീരുമാനിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കലേക്കാട്ട് രാജാമണി, പുതുക്കുടി ഗീരീഷ്, എം.ടി. ഗീരീഷ്, രമേശൻ രജിതാലയം, ഉണ്ണികൃഷ്ൻ മരളൂർ, ശിവദാസൻ പനച്ചികുന്ന്, ഒതയോത്ത് ഗോപാലൻ നായർ, ഇമ്മിണിയത്ത് ഗംഗാധരൻ നായർ, ചന്ദ്രഭാനു ചൈത്രം എന്നിവർ പ്രസംഗിച്ചു.
